ആണതിര്

കാമാഖ്യയില്‍
യോനീപീഠം
ബലിയാണ്‍മൃഗം.
നടന്നുപോയോള്‍
വീശും രക്തമിറ്റു
മാണ്‍ശിരസ്സെന്റെ
യരക്കെട്ടില്‍
തൂങ്ങിയാടുന്ന
കൈകളെന്റെ. ആണതിര് വായന തുടരുക

വ്യായാമം

ഈ വാക്കെത്ര മധുരതരം!
ഏതുള്‍ജലത്തിന്റെ ഉറവയിത്?
ഇങ്ങനെയമര്‍ത്തിപ്പിടിക്കാമോ തൃഷ്ണകള്‍?
വിട്ടുനോക്കൂ ശ്വാസം, എന്റെ കവിളില്‍
അല്ലെങ്കില്‍ എന്റെ നെഞ്ചില്‍ പതിക്കട്ടെ. വ്യായാമം വായന തുടരുക

ഇരിപ്പിടം

നീ എനിക്കു നീട്ടുമെന്നു ഞാനാശിച്ച വാക്കുകള്‍
ഒന്നൊന്നായി നീയെന്നില്‍നിന്നെടുത്തു.
ഞാന്‍ നിനക്കാരാകാന്‍ കൊതിച്ചുവോ
അതെനിക്കു നീയായ് തിരിച്ചുതന്നു.
എന്റെ ജിജ്ഞാസ നിന്നിലൂടെ പുറത്തുവന്നു
ആകാംക്ഷ നിറഞ്ഞ നോട്ടത്തില്‍ ഞാന്‍ ചൂളി. ഇരിപ്പിടം വായന തുടരുക

നീയില്ലാതെ

സ്നേഹത്തിനണിയിച്ച പേരുകള്‍ വാഴില്ല.
നെറുകയിലുമ്മകള്‍ തളിര്‍ത്തുപൊന്തില്ല.
ഹിമക്കട്ടയില്‍ ചെന്നിടിച്ച പായ്ക്കപ്പലിന്‍
ദേഹസഞ്ചാരസംഭീതികളൊടുങ്ങില്ല. നീയില്ലാതെ വായന തുടരുക